Spread the love

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെ ആണ് താഴെ കൂടരഞ്ഞിയിൽ അപകടം ഉണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂവാറംതോട്ടില്‍നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു അഭിജിത്ത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം അപകട കാരണം വ്യക്തമല്ല.