Spread the love

കെപിസിസി അധ്യക്ഷ ചർച്ചകളിലേക്ക് മുഖ്യമന്ത്രി, ഭരണവും സംഘടനയും രണ്ടു തട്ടിൽ ആകുന്ന അവസ്ഥ ഒഴിവാക്കണമെന്ന് നിർദ്ദേശം. വി എം സുധീരനും ഉമ്മൻചാണ്ടി കാലഘട്ടം ചൂണ്ടിക്കാട്ടുന്നു

ന്യൂഡൽഹി: അടുത്ത കെപിസിസി പ്രസിഡൻറ് ആരായിരിക്കും. കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി.

മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെത്തിയത് കെപിസിസി പ്രസിഡണ്ട് സംബന്ധിച്ച ചർച്ചകൾക്കായിട്ടാണ്. കൂടാതെ കോട്ടയം ഉൾപ്പെടെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്.

നിലവിലുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രി ആയതോടെയാണ് പകരം അധ്യക്ഷനെ തേടുന്നത്. കോട്ടയം ജില്ലയിൽ അധ്യക്ഷനായ നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ നിന്നും എംഎൽഎയായി വിജയിച്ചു. ഇതോടെ ഇവിടെയും പുതിയ അധ്യക്ഷൻ വേണം.

 

കെപിസിസിയും കോൺഗ്രസ് സംഘടനാ സംവിധാനവും ഭരണവും ഒരുമിച്ചു പോകുന്ന രീതിയിൽ ആയിരിക്കണം ക്രമീകരണം എന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

 

ഇപ്പോൾതന്നെ യുവജന വിഭാഗം പ്ലീഡർ നിയമനത്തെ ചൊല്ലി ഉയർത്തിയ പരസ്യവിവാദം ഭരണത്തിൽ ക്ഷീണം ചെയ്തു എന്ന അഭിപ്രായം സതീശൻ പക്ഷത്തുള്ള നേതാക്കൾക്ക് ഉണ്ട്. സംഘടനാ സംവിധാനവും ഭരണവും രണ്ടു തട്ടിലായാൽ മന്ത്രിസഭയുടെ പ്രതിച്ഛായ തകരും. അത്തരം ഭിന്നതയുടെ ഒരു കാലഘട്ടം ഇനി കോൺഗ്രസിൽ ഉടലെടുക്കരുത് എന്നാണ് മുഖ്യമന്ത്രിയും ഭരണപക്ഷത്തെ ഒരു വലിയ വിഭാഗവും ആഗ്രഹിക്കുന്നത്.

 

ഉമ്മൻചാണ്ടിയുടെ കാലഘട്ടത്തിൽ വി എം സുധീരൻ കെപിസിസി അധ്യക്ഷനായി വന്നപ്പോൾ ഉണ്ടായ തലവേദനകൾ സതീശൻ പക്ഷം ധരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സുധീരൻ വീണ്ടും ഭരണവിരുദ്ധ ചേരിയുടെ നാവായി മാറിയെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ഒരു മനസ്സോടെ പോകുന്ന കെപിസിസി നേതൃത്വവും യുവജന നേതൃത്വവും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്.

 

ന്യൂഡൽഹിയിൽ എത്തിയെങ്കിലും ഇന്നലെ നടന്ന പ്രക്ഷോഭ സമരപരിപാടികൾ കാരണം കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഉള്ള ചർച്ച നടന്നില്ല. ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

 

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഭരണ മുന്നണിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു കെപിസിസി അധ്യക്ഷനായി നിയമിച്ചത് സതീശൻ പക്ഷം ചൂണ്ടിക്കാട്ടുന്നു. സുഗമമായ ഭരണത്തിന് സംഘടന ഒപ്പം നിൽക്കണമെന്ന് ഹൈക്കമാനെ ധരിപ്പിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി തീരുമാനത്തിൽ എന്നപോലെതന്നെ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു കടുത്ത ഭിന്നതയിലേക്ക് കാര്യങ്ങൾ മാറുന്നതിനു മുമ്പ് തീരുമാനമെടുക്കണം എന്നാണ് ആവശ്യം.