Spread the love

പല നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ നിന്നും പുറത്തായി. സ്വതന്ത്ര മുന്നണിയുടെ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെയാണ് ഇടതുമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയിരുന്ന ദിയ ബിനു പുളിക്കകണ്ടം ഇതോടെ ഭരണത്തിൽ നിന്നും മാറുകയാണ്.വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തു. ആകെ അഞ്ച് ഭരണപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷ നിർത്തുനിന്ന് ഉൾപ്പെടെ17 പേർ അവിശ്വാസത്തെ പിന്തുണച്ചു

വിപ്പ് കൈപ്പറ്റിയിട്ടില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ വ്യക്തമാക്കി..മണ്ഡലം കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കി.കോൺഗ്രസ് ഭരണം വരുമെന്ന് കോൺഗ്രസ് അംഗങ്ങൾ

 

വൈകുന്നേരം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് നൽകിയ വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ചുകൊണ്ട് കോൺഗ്രസ് കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവരും കോൺഗ്രസ് വിജയിച്ച മായാ രാഹുലും അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

കേരളാ കോൺഗ്രസിലെ മൂന്നംഗങ്ങളും മാണിസി കാപ്പന്റെ കെ ഡിപി യും വിട്ടുനിന്നു.