Spread the love

സ്വിറ്റ്‌സര്‍ലാന്റിനെ വീഴ്ത്തി അര്‍ജന്റീന സെമിയില്‍

സ്വിറ്റ്‌സര്‍ലാന്‍ഡിനെ വീഴ്ത്തി അര്‍ജന്റീന സെമിയിലേക്ക്. 3-1 നാണ് വിജയം. എക്സ്ട്രാ ടൈമില്‍ യൂലിയന്‍ അല്‍വാരസും ലൗറ്റാരോ മാര്‍ട്ടിനസുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. സെമിഫൈനലില്‍ ഇംഗ്ലണ്ടാണ് അര്‍ജന്റീനയുടെ എതിരാളി.

മത്സരം തുടങ്ങി പത്താം മിനിറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. ലയണല്‍ മെസിയെടുത്ത കോര്‍ണര്‍ കിക്ക് അലക്‌സിസ് മാക് അലിസ്റ്റര്‍ ഗോളാക്കിമാറ്റി. രണ്ടാം പകുതിയിയിലെ 67-ാം മിനിറ്റിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ആദ്യ ഗോള്‍. ഡാന്‍ എന്‍ന്തോയെ ആണ് ഗോള്‍ നേടിയത്. നിശ്ചിത സമയത്തും സ്‌കോര്‍ സമനിലയിലായതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. തുടക്കം മുതല്‍ വലിയ പ്രതിരോധമാണ് സ്വിസ്പട നടത്തിയത്.

എന്നാല്‍ മത്സരത്തിന്റെ 72-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ബ്രീല്‍ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ പുറത്തായതോടെ 10പേരായി കുറഞ്ഞ സ്വിസ്പട പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 112 -ാം മിനിറ്റിലാണ് അര്‍ജന്റീന വീണ്ടും ഗോള്‍ നേടി മുന്നിലെത്തിയത്. തുടര്‍ന്ന് 120-ാം മിനിറ്റില്‍ വിജയഗോള്‍ നേടി അര്‍ജന്റീന സെമിയിലേക്ക് കടന്നു.