Spread the love

വ്യാജ സര്‍ട്ടിഫിക്കറ്റ് : കര്‍ണാടക പിഎസ്സി ചെയര്‍മാന്റെ മകള്‍ക്കെതിരെ കേസ്

കേരളത്തിലെ പിഎസ് സി ക്രമക്കേട് അന്വേഷണം നടക്കുന്നതിനിടെ കര്‍ണാടകയിലും വിവാദം.കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ്സി) ചെയര്‍മാന്റെ മകള്‍ സുമ എസ്. സാഹുക്കറിനെതിരെ ബെംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സര്‍ക്കാര്‍ തസ്തികയിലേക്ക് നിയമനം നേടി എന്ന പരാതിയിലാണ്.

 

പ്രതികള്‍ കുടുംബ വാര്‍ഷിക വരുമാനം 40,000 ആണെന്ന് കാണിച്ച് സംവരണ ആനുകൂല്യങ്ങള്‍ അവകാശപ്പെട്ടതായി എഫ്ഐആറില്‍ പറയുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ സ്ഥാനാര്‍ത്ഥിയുടെ പിതാവ് ശിവശങ്കരപ്പ എസ്. സാഹുക്കര്‍ 2019 മുതല്‍ കെപിഎസ്സി അംഗമാണെന്നും പ്രതിമാസം 2.05 ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്നുണ്ടെന്നും പിന്നീട് 2021 ല്‍ ചെയര്‍മാനായി നിയമിതനായെന്നും കണ്ടെത്തി. ഇതോടെയാണ് വ്യാജ സര്‍്ട്ടിഫിക്കറ്റ് ചമച്ചതിന് കേസെടുത്തത്.