Spread the love

ന്യൂഡൽഹി : പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും  പെരുന്നയിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയിട്ട് പോലും അനങ്ങാത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ.

 

ജനറൽ സെക്രട്ടറി പദവി എല്ലാമാണെന്ന് കരുതരുത് ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് ഇന്നയാൾ വരണം, ഇന്നയാൾ വരേണ്ട എന്ന് തീരുമാനിക്കാൻ ആർക്കും അവകാശമില്ല’ എന്നായിരുന്നു പേരെടുത്തുപറയാതെയുള്ള ഉപരാഷ്ട്രപതിയുടെ വിമർശനം.

താനാണ് സർവവും എന്ന് ആരും കരുതരുതെന്നും കർമയോഗിയായ മന്നം പത്മനാഭന്റെ സംഭാവനകൾ കാരണമാണ് നിങ്ങൾക്കെല്ലാം ഈ സ്ഥാനം ലഭിച്ചതെന്ന ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. മന്നത്തിന്റെ സ്മൃതിസ്ഥാനത്തേക്ക് വരുന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും എല്ലാവരും അവിടേക്ക് വരണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

എൻഎസ്എസിന്റെ ഇന്നത്തെ എല്ലാ ആസ്തികളും മന്നം പത്മനാഭൻ നടത്തിയ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമാണ്. മന്നം എല്ലാവരുടേതുമാണ്, അതിനാൽതന്നെ അദ്ദേഹത്തിന്റെ സ്മൃതിയിടം കാണാൻ വരുന്നവരെ തടയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് എത്തുന്നവരെ പോലും തടയുന്ന സമീപനമാണ് എൻഎസ്എസ് നടത്തുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും സുകുമാരൻ നായരുടെ അഹന്തം നിറഞ്ഞ പെരുമാറ്റത്തിന് കുടപിടിക്കുകയാണെന്ന് സംസാരമുണ്ട്.