ക്ഷേത്രകാര്യത്തില്‍ കോടതിയുടെ അമിതഇടപെടല്‍ വേണോ എന്നു ചിന്തിക്കണം: മന്ത്രി കെ. മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രകാര്യത്തില്‍ കോടതിയുടെ അമിതഇടപെടല്‍ വേണോ എന്നത് ചിന്തിക്കേണ്ട സമയമായെന്ന്് മന്ത്രി കെ. മുരളീധരന്‍. നിയമസഭയില്‍ ഇക്കാര്യം താന്‍ തുടങ്ങിവച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ദേവസ്വത്തിന് റോളില്ല,? സര്‍ക്കാരിനും റോളില്ല,? ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
‘എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാല്‍ പിന്നെ ഭക്തജനങ്ങള്‍ക്ക് എന്തെങ്കിലും റോളുകള്‍ ഉണ്ടോ?? ശബരിമലയില്‍ ദേവസ്വത്തിന് റോളില്ല,? സര്‍ക്കാരിനും റോളില്ല. ഹൈക്കോടതിയാണ് അവിടെ ഏത് പൂവ് ഉപയോഗിക്കണമെന്ന് പറയുന്നത്. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ കോടതിയുടെ അമിതമായ ഇടപെടല്‍ വേണോ എന്ന് ചിന്തിക്കേണ്ട സമയമാണ്. ഞാന്‍ അത് നിയമസഭയില്‍ തുടങ്ങിവച്ചിട്ടുണ്ട്. അവിടെ ആകുമ്പോള്‍ ആരെയും ഭയക്കേണ്ടതില്ലല്ലോ. പുറത്ത് പറയുമ്പോള്‍ ആണല്ലോ കോടതിയലക്ഷ്യം വരിക’- കെ മുരളീധരന്‍ പറഞ്ഞു

