ലോകകപ്പ് ഫുട്‌ബോള്‍ ജര്‍മനി ഔട്ട്
ബോസ്റ്റണ്‍: ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് കരുത്തന്മാരായ ജര്‍മനി പുറത്ത്. റൗണ്ട് ഒഫ് 32 മത്സരത്തില്‍ പാരഗ്വായിയോട് ഷൂട്ടൗട്ടില്‍ തോറ്റാണ് ജര്‍മനി പുറത്തായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-4നാണ് പാരഗ്വായ് ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോള്‍ എന്ന ചരിത്ര നേട്ടത്തോടെയാണ് ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ല്‍ പാരഗ്വായ് സ്ഥാനം നേടിയിരിക്കുന്നത്.
ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍.
ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.ആദ്യ പകുതിയിൽ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകള്‍ മടക്കിയാണ് ബ്രസീല്‍ തോല്‍പിച്ചത്.സെമിറോ സമനില ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാർട്ടിനെല്ലിയാണ് വിജയഗോള്‍ നേടിയത്.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ ജപ്പാൻ തന്നെ മുന്നിട്ടുനിന്നു.കസെമിറോയുടെ മിസ് പാസ് മുതലെടുത്ത് കൈഷു സാനോ പന്ത് കൈവശമാക്കി. തുടർന്ന് പന്തുമായി മുന്നോട്ട് കുതിച്ച സാനോ ബ്രസീല്‍ ബോക്സിന്റെ എഡ്ജില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍കീപ്പർ അലിസനെ മറികടന്ന് വലയിലെത്തി.
56 മിനിറ്റില്‍ ഗബ്രിയേലിന്റെ ക്രോസില്‍ തലവെച്ച് കാസെമിറോ സമനില ഗോള്‍ കണ്ടെത്തി. തുടർന്നും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു വിജയഗോളിനായി. ബ്രൂണോ ജുമേറായിസിന്റെ പാസില്‍ ഗബ്രിയേയേല്‍ മാർട്ടിനെല്ലിയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.

