ഗോൾ, മെസിയുടെ ഗോളിൽ വീണ്ടും അർജൻ്റീന. ഗ്രൂപ്പ് കെയിൽ കൊളംബിയ ഒന്നാമത്
അർജൻറീനയുടെ ഇതിഹാസതാരം മെസി വീണ്ടും ഗോൾ അടിച്ചു.ഫ്രീകിക്ക് ഗ്രൗണ്ടർ ഗോളാക്കി . ജോർദാനെ3 -1 ന് തകർത്തു അർജൻ്റീനക്ക് വീണ്ടും ജയം.
ലോകകപ്പിലെ ഗ്രൂപ്പ് കെ മത്സരത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയയും ഗ്രൂപ്പിൽ ഒന്നാമതായി നോക്കൗട്ടിലെത്തി.
രണ്ടാം സ്ഥാനക്കാരായി പോർച്ചുഗലും നോക്കൗട്ടിലേക്ക് മുന്നേറി. ശക്തമായ പോരാട്ടമായിരുന്നു ഇരുടീമുകൾക്കിടയിലും നടന്നത്.
ഗ്രൂപ്പിൽ ഏഴ് പോയിന്റോടെയാണ് കൊളംബിയ ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ച് പോയിന്റാണ് പോർച്ചുഗലിന്. കടുത്ത ആക്രമണ ശെെലിയാണ് കൊളംബിയ പുറത്തെടുത്തത്. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ആദ്യ പകുതിയിൽ കൊളംബിയ മുന്നിട്ടുനിന്നു. ആറ് ഷോട്ടുകൾ കൊളംബിയ ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോൾ പോർച്ചുഗലിന് രണ്ട് ഷോട്ടുകൾ മാത്രമാണ് പോസ്റ്റിലേക്ക് പായിക്കാനായത്. 90-ാം മിനിട്ടിൽ കൊളംബിയ ഗോളടിച്ചുവെങ്കിലും അനുവദിച്ചില്ല.

