Spread the love

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റാസ് ലഫാനിൽ വൻ സ്ഫോടനം. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാന്റിൽ ഞായറാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 54 പേർക്കെങ്കിലും പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. റാസ് ലഫാൻ വ്യാവസായിക മേഖലയിലുണ്ടായ സ്ഫോടനം ആഗോള ഊർജ വിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കും.

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ആണ് ഉപഭോക്താക്കൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉൽപാദനം നിർത്തിവച്ചിരിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ ആണ് സ്ഫോടനവും തീപിടിത്തവുമുണ്ടായതെന്ന് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി അറിയിച്ചു.