Spread the love

പുണെ∙ ലൈംഗിക ചൂഷണത്തിനും വഞ്ചനാക്കുറ്റത്തിനും സ്വയം പ്രഖ്യാപിത ആൾദൈവവും സ്ത്രീകളടക്കം ഏഴ് സഹായികളും അറസ്റ്റിൽ. ഇന്നലെ പുലർച്ചെയാണ് പൂനെയിലെ ഉബലെനഗറിലെ ഒരു ബംഗ്ളാവിൽ നിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്. താൻ ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച ഇയാൾ യുവതിയെക്കൊണ്ട് ഇയാളുടെ മൂത്രം പോലും കുടിപ്പിച്ചതായാണ് വിവരം.

പുണെയിലെ വാഗോളിയിലുള്ള ഉബാലെ നഗറിൽ ‘മോഡേൺ ഗുരുകുലം’ എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു രാധേശ്യാം മിശ്ര എന്ന രാധാമോഹൻ മിശ്ര. ഇയാൾ വർഷങ്ങളായി ആളുകളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. 2010-ലാണ് യുവതി ഇയാളുടെ വലയിൽ പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പോലീസ് പറയുന്നത് ; യുവതിയെ 2010-നും 2016-നും ഇടയിലാണ് ഇയാൾ ചൂഷണംചെയ്യാൻ ആരംഭിച്ചത്. ഈ കാലയളവിൽ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തതിന് പുറമെ യുവതിയുടെ അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു.

ഈ വീഡിയോകൾ ഉപയോഗിച്ച് അയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും, സ്വാധീനം ഉപയോഗിച്ച് യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, യുവതിയെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.

എന്നാൽ ഇതിനിടെ, മിശ്രയും കൂട്ടാളികളും ചേർന്ന് യുവതിയെയും മറ്റ് പല അനുയായികളെയും താൻ പുനരവതരിച്ച ദൈവമാണെന്ന് വിശ്വസിപ്പിക്കുകയും യുവതിയെക്കൊണ്ട് നിർബന്ധപൂർവ്വം മൂത്രം കുടിപ്പിക്കുകയും ചെയ്തു.