Spread the love

അമേരിക്കയിൽ ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.

ഹർഷിത നായർ (21), മഹിയാല്‍ സ്രാൻ (20) എന്നീ സുഹൃത്തുക്കള്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.

അതേസമയം തിരമാലകളടിച്ച്‌ നേരത്തെയും അപകടമുണ്ടായ ബീച്ചില്‍ ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും ജീവനോടെ പുറത്തെടുത്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.