Spread the love

സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന എൻജിഒ കൾക്ക് വയോജന വകുപ്പിൽ മുന്തിയ പരിഗണന നൽകണം; മുഖൃമന്ത്രിക്ക് ടൂറിസം പ്രമോഷൻ വെൽഫയർ സൊസൈറ്റി നിവേദനം നല്കി

 

തിരുവനന്തപുരം: ടൂറിസം പ്രമോഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വയോജന വകുപ്പ് രൂപീകരിക്കണ ഘട്ടത്തിൽ എൻജിഒകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനങ്ങൾ ഈ മേഖലയിൽ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

 

വയോജനങ്ങളിൽ പെൻഷൻ തുക ലഭിക്കുന്നവരെയും

സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെയും ഒഴിവാക്കിയാൽ ബാക്കിവരുന്ന 80 % വയോജനങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. കൂടാതെ അനാഥരും വിധവകളും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വരും ആയ വയോജനങ്ങൾക്ക് ഉല്ലാസയാത്രകളും ജീവിതാഭിലാഷമായ തീർത്ഥയാത്രകളും നടത്തുവാൻ സാധിക്കുന്ന കർമ്മപരിപാടികൾ വയോജന വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം.

 

അതിന് ആവശ്യമായ നേതൃത്വം കൊടുക്കുന്നതിന് തദ്ദേശ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകൾ ക്കും എൻജിഒ കൾക്കും നിയമപരമായ സാമ്പത്തിക സഹായം നൽകുവാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 

നിവേദനത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 

പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ടൂറിസം പ്രമോഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി ജോയിൻ സെക്രട്ടറിയും തീക്കോയി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സിനുമായ ഓമന ഗോപാലൻ അറിയിച്ചു.