ഇന്ത്യ സന്ദർശിച്ചു മടങ്ങുന്ന പല വിദേശികളും നമ്മുടെ ഇന്ത്യയെ കുറിച്ച പറയാൻ നിരവധി കാര്യങ്ങൾ ഉണ്ടാകും. ഇപ്പോഴിതാ ഓരോ തവണയും മടങ്ങുമ്പോൾ ഇവിടെയുള്ള സുഹൃത്തുക്കളോട് വിട പറയുകയെന്നത് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നെന്നു പ്രമുഖ യുകെ ട്രാവൽ വ്ലോഗർ ഡേവ് ഫ്ലൂ. അടുത്തിടെ മുംബൈയിൽ നിന്നും യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിലാണ് ഇന്ത്യയോടുള്ള തന്റെ അഗാധമായ സ്നേഹം പങ്കുവെച്ച് ഡേവ് ഫ്ലൂ വികാരാധീനനായത്
മുംബൈയിലെ സാക്കി നാക്കയിലെ തെരുവുകളിലൂടെ നടക്കുന്നതിനിടയിലാണ് ഡേവ് തന്റെ ദുഖം പറഞ്ഞത്.
‘ഓരോ തവണയും എന്റെ നെഞ്ച് തകരുന്നു.’
ഞാൻ വർഷങ്ങളായി അത്രമേൽ സ്നേഹിച്ച, ഹൃദയത്തോട് ചേർത്തുവെച്ച ഒരു രാജ്യത്ത് നിന്നും പടിയിറങ്ങുമ്പോൾ എന്റെ ഹൃദയം തകരുകയാണ്. ലോകത്ത് മറ്റൊരു രാജ്യത്തോടും തോന്നാത്ത അത്രയും വലിയ സ്നേഹമാണ് തനിക്ക് ഇന്ത്യയോടുള്ളതെന്ന് ഡേവ് പറയുന്നു.
View this post on Instagram

