ആലപ്പുഴ : വയറുവേദനയെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതി ശുചിമുറിയിൽ പ്രസവിച്ചു. പ്രസവത്തിനു പിന്നാലെ യുവതി കുഞ്ഞിനെ വെന്റിലേഷനിലൂടെ പുറത്തേക്കിട്ടു. കുഞ്ഞിന്റെ കരച്ചിൽകേട്ട് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വീട്ടുകാർക്കൊപ്പമാണ് അവിവാഹിതയായ യുവതി ആശുപത്രിയിൽ എത്തിയത്. യുവതിയെയും കുഞ്ഞിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവതിക്ക് കുഞ്ഞിനെ വേണ്ടെന്നാണു പറയുന്നത്. കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ഇതിനായുള്ള നടപടികൾ സമിതി സ്വീകരിച്ചു തുടങ്ങി.

