കൊച്ചി: തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് ഗർഭിണിയാണെന്ന വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി സജ്ന നൂർ.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു , സുഹൃത്തുക്കൾ ആണ് തന്നെ വിവരം അറിയിച്ചത്. തനിക്ക് .വൈറലായ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും, അക്കൗണ്ട് ദുരുപയോഗം ചെയ്താണ് അത് പ്രസിദ്ധീകരിച്ചതെന്നും സജ്ന പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

