Spread the love

ബംഗാളിലെ സര്‍ക്കാര്‍ ബസുകളില്‍ വനിതകളുടെ സൗജന്യയാത്രാ പദ്ധതി ആരംഭിച്ചു

കോല്‍ക്കത്ത: ബംഗാളില്‍ സ്ത്രീകള്‍ ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രാ പദ്ധതി ജൂണ്‍ ഒന്നുമുതല്‍ നടപ്പാക്കി തുടങ്ങി.ബിജെപി സര്‍ക്കാ രിന്റെ പ്രധാന തെരഞ്ഞെടു വാഗ്ദാനം നടപ്പാക്കിയെന്ന് മന്ത്രി അഗ്നിമിത്ര പോള്‍ പറഞ്ഞു. ദക്ഷിണ് കോല്‍ക്കത്തയിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ ബസില്‍ മന്ത്രി യാത്ര ചെയ്തു. ഹ്രസ്വ, ദീര്‍ഘദൂര ബസുക ളില്‍ സ്ത്രീയാത്രക്കാര്‍ക്കു സൗജന്യ യാത്ര അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു.

സൗജന്യ ബസ് യാത്രയുടെ ഭാഗമായി സര്‍ക്കാര്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് പുറ ത്തിറക്കും. ഗുണഭോക്താവി ന്റെ പേരും ഫോട്ടോയും കാ ര്‍ഡില്‍ ഉണ്ടാകും. സൗജന്യ യാത്രാ പദ്ധതി ദുരുപയോ ഗം ചെയ്യാതിരിക്കാനാണിത്. സൗജന്യയാത്ര അനുവദിച്ചത് സ്ത്രീയാത്രക്കാര്‍ സ്വാഗതം ചെയ്തു. കേരളത്തില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ജൂണ്‍ മധ്യത്തോടെ നടപ്പാക്കുമെന്നാണ് അറിയിച്ചിട്ടുളളത്.