കേരളത്തിൻറെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുള്ള തീരുമാനം എഐസിസി വക്താക്കൾ ന്യൂഡൽഹിയിലാണ് പ്രഖ്യാപിച്ചത്. ഇന്ന് വൈകുന്നേരം ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം സത്യപ്രതിജ്ഞ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും.
ഇതോടൊപ്പം 11 ദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു.മെയ് 7ന് നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം കോൺഗ്രസ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലേക്ക് പോകുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് എഐസിസി സംഘം കേരളത്തിൽ എത്തും
ഞാൻ പൂർണ്ണ സന്തോഷവാനാണെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു. സതീശനാണ് മുഖ്യമന്ത്രി എന്ന് മുസ്ലിംലീഗിനെ അറിയിച്ചു

