രാജപുരം (കാസർകോട്): കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ പറമ്പിൽ നിന്നാണ് കടന്നൽ കുത്തേറ്റത്.
നാല് തൊഴിലാളികൾക്കും കുത്തേറ്റു. ചാമുണ്ഡിക്കുന്ന് തുമ്പോടിയിലെ തൊഴിലാളികളായ നന്ദകുമാർ(41), രാഘവൻ(70), കേശവൻ(57), ചന്ദ്രൻ(50) എന്നിവർക്കാണ് പരിക്കേറ്റത്.

