Spread the love

വീണ്ടും കയ്യടി, തമിഴ്‌നാട്ടിലെ 717 മദ്യക്കടകള്‍ അടച്ചൂപൂട്ടാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്, ആരാധാനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സമീപത്തുളള കടകളിള്‍ അടച്ചിട്ട് അടുത്ത ജനകീയ നീക്കം.

ചുമതലയേറ്റു രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും ജനകീയ തീരുമാനവുമായി തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന 717 സര്‍ക്കാര്‍ മദ്യശാലകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. അധികാരമേറ്റ അന്നു തന്നെ സ്ത്രീ സുരക്ഷയ്ക്കായുളള പദ്ധതികള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുകയെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മദ്യം എന്ന വിപത്തിനെതിരായ പോരാട്ടം എന്ന നിലയില്‍ വിജയ് നിര്‍ണായക തീരുമാനം എടുത്തത്.