Spread the love

സാദാ പെട്രോള്‍ ഡീസല്‍ വില കൂടിയേക്കും, ഇന്ധന ഉപയോഗം നിയന്ത്രിക്കാനുളള പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശം പാലിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ നീക്കം

തിരുവനനന്തപുരം: തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനം കഴിഞ്ഞതോടെ ഡീസല്‍ പെട്രോള്‍ വില വര്‍ധിക്കുമെന്നു സൂചനകള്‍. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിലയില്‍ വന്‍ ഏറ്റക്കുറച്ചിലാണ് കഴിഞ്ഞ ഒരുമാസമായി ഉളളത്. എങ്കിലും രാജ്യം പിടിച്ചു നിന്നു. വാണിജ്യ പാചക വാതക വിലയും പ്രീമിയം ഉത്പന്നങ്ങളുടെ വിലയും കൂട്ടിയെങ്കിലും സാദാ പെട്രോള്‍ വില കൂട്ടയിലില്ല. എന്നാല്‍ വൈകാതെ വില കൂടിയേക്കും. രാജ്യത്തിന് നാണ്യപെരുപ്പം പിടിച്ചു നിര്‍ത്താന്‍ കാര്‍ പൂളിംഗ് വിദേശ യാത്ര നിയന്ത്രിക്കല്‍, വര്‍ക്ക് ഫ്രം ഹോം അടക്കമുളള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുന്നോട്ടു വച്ചിരുന്നു.അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ഉപയോഗം നിയന്ത്രിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാശ്രയത്വത്തിനും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.

എണ്ണക്കമ്പനികള്‍ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ മുന്നോട്ടു പോകുക പ്രയാസമാണെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. കമ്പനികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണു വില വര്‍ധനയ്ക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതെന്നാണു വിവരം. 5 – 10 രൂപ വിലവര്‍ധനയുണ്ടായേക്കും.