ന്യൂഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ലെന്ന് റിപ്പോർട്ട്. രാഹുൽ ഗാന്ധി ചെന്നൈയിൽ നിന്നും മടങ്ങി വന്നാൽ ഉടൻ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. വിജയ് ഗവൺമെൻറ്സത്യപ്രതിജ്ഞയ്ക്കായി ചെന്നൈക്ക് തിരിക്കും മുമ്പ് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തി എന്നാണ് അറിയുന്നത്.
ദക്ഷിണേന്ത്യയിൽ കോൺഗ്രസ് കരുത്തോടെ പോകണമെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻറ്. ഡിഎംകെ മുന്നണി വിട്ട് TV K യ്ക്ക് പിന്തുണ നൽകുകയും.വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിൽ പങ്കെടുക്കുകയും ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്. തെലങ്കാന, കർണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഇപ്പോൾ കോൺഗ്രസ് മുന്നണിയാണ് ഭരിക്കുന്നത്. തമിഴ്നാട്ടിലും ഭരണകക്ഷിയായി തന്നെ നിലനിൽക്കുന്നു. മന്ത്രിസഭയിൽ അംഗമാകാനും സാധ്യതയുണ്ട്. ഉത്തരേന്ത്യയിൽ വൻ തിരിച്ചടി നേരിടുമ്പോൾ ദക്ഷിണേന്ത്യയാണ് പച്ചത്തുരുത്ത്. അതിനനുസരിച്ചുള്ള ഒരു തീരുമാനമാണ് കേരളത്തിലും പ്രതീക്ഷിക്കുന്നത്.
അതിനിടെ ഡൽഹി ചർച്ചകൾക്ക് ശേഷം വി ഡി സതീശൻ ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽ തിരിച്ച് എത്തി. നെടുമ്പാശ്ശേരിയിൽ പ്രവർത്തകർ തടിച്ചുകൂടിയെങ്കിലും അത് ആഘോഷത്തിലേക്ക് മാറിയില്ല. രമേശ് ചെന്നിത്തലയും ഇന്നു നാട്ടിൽ മടങ്ങിയെത്തും. എഐസിസി ജനറൽസെക്രട്ടറിയായ വേണുഗോപാൽ അവിടെ തുടരുകയാണ്.

