Spread the love

വിദ്യുത് ജംവാള്‍ സാഹസിക സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ഒരു വേദിയിൽ കത്തുന്ന മെഴുകുതിരിയിൽ നിന്നുള്ള മെഴുക് അദ്ദേഹം നേരിട്ട് മുഖത്തേക്ക് വീഴ്ത്തുന്നതാണ് വിഡിയോ. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വീഡിയോ ശ്രദ്ധനേടി.

“പുരാതന കളരി പയറ്റിനെയും യോഗയെയും ആദരിക്കുന്നു, അതിരുകൾ മറികടക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. മെഴുകുതിരി മെഴുകും കണ്ണടയ്ക്കലും, യോദ്ധാവിന്‍റെ ആത്മാവിന്‍റെ തെളിവ്!” എന്ന അടിക്കുറിപ്പോടെയാണ് വിദ്യുത് ജംവാൾ തന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

https://www.instagram.com/mevidyutjammwal/reel/DSmNdeRDkqt/

വീഡിയോ ആരംഭിക്കുന്നത് വേദിയിൽ ഇരിക്കുന്ന വിദ്യുത് ജംവാളിൽ നിന്നാണ്. തുടർന്ന് അദ്ദേഹം ഒരു പ്രത്യേക രീതിയിൽ ശരീരം ഇളക്കുന്നു. പിന്നാലെ തന്‍റെ മുന്നിൽ കത്തിച്ച് വച്ച രണ്ട് കൂറ്റൻ മെഴുകുതിരിയിൽ നിന്നും ഉരുകിയ മെഴുക് അടച്ച് പിടിച്ച് കണ്ണിലേക്ക് ഒഴിക്കുന്നു. തുടർന്ന് മെഴുതികുതിരികൾ യഥാ സ്ഥാനത്ത് വച്ച ശേഷം അദ്ദേഹം വീണ്ടും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നു.

അതേസമയം സമൂഹമാധ്യമത്തിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം നിരവധിപേർ കമന്റുകളുമായെത്തി. പലരും നിങ്ങളുടെ പ്രകടനം അവിസ്മരണീയമാണെന്നാണ് കമന്റ് ചെയ്തത്.