എറണാകുളം : ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
വെള്ളിയാകുളം മുകുന്ദപുരം സോമൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ചേർത്തല കെഎസ്ആർടസി ബസ് സ്റ്റാന്റിന് കിഴക്ക് ഭാഗത്തായാണ് അപകടം നടന്നത്. ബസ് സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ യാത്രക്കാരന് ജീവൻ നഷ്ടമായി.
കോട്ടയം ഭാഗത്ത് നിന്ന് ചേർത്തലയിലേയ്ക്ക് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്

