നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം യുഡിഎഫിന്റെ നേട്ടമല്ലെന്നും മുഖ്യമന്ത്രി ആരായാലും ജനങ്ങള്‍ക്ക് വിരോധമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.ചിലർ അവരുടെ മാത്രം നേട്ടമാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കഴിവുള്ളവരെയും പരിചയ സമ്പന്നരെയും പരിഗണിക്കണം, ജയം യുഡിഎഫിന്റെ മിടുക്കല്ല, ഇത് ജനാധിപത്യത്തിന്റെ വിജയം, പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തു .രാഷ്ട്രീയമായിട്ടുള്ള ആഭ്യന്തര പ്രശ്നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
പരിചയമുള്ളവരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത്. മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസിൻറെ തീരുമാനമാണ്.പത്തനാപുരത്ത് പ്രത്യേകം നിർദ്ദേശം ഒന്നും നല്‍കിയില്ല. എൻഎസ്എസിലെ പ്രശ്നങ്ങള്‍ അവിടെ ബാധിച്ചോ എന്നറിയില്ലന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശനുമായി ചില കാര്യങ്ങളിൽ ഭിന്നതയുണ്ട്. അതു തുടരുകയാണ്. തിരുത്തണമെന്ന് തങ്ങൾ ആവശ്യപ്പെടില്ല

