Spread the love

ചണ്ഡീഗഢ്: മണിക്കൂറുകൾക്കിടെ പഞ്ചാബിലെ രണ്ടിടങ്ങളിലായി സ്‌ഫോടനവും പൊട്ടിത്തെറിയും.
ജലന്ധറിലും അമൃത്‌സറിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ ഉണ്ടായത് .

അതേസമയം സംഭവങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. വിവരമറിഞ്ഞ് പോലീസും സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും അമൃത്സർ എസ്പി ആദിത്യ എസ്. വാരിയർ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂട്ടറിന് തീപിടിച്ച് സ്‌കൂട്ടറുടമയായ ഗുർപ്രീത് സിങ്ങി(22)ന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഡെലിവറി ജീവനക്കാരനാണ്.

അതേസമയം, സ്‌കൂട്ടറിന് തീപിടിച്ച സംഭവം പൊട്ടിത്തെറിയാണോ അതോ അപകടമാണോ എന്നകാര്യം സ്ഥിരീകരിക്കാനാകില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, സ്‌കൂട്ടറിന് തീപടരുന്നതിന് മുൻപ് സ്‌ഫോടനശബ്ദം പോലെ കേട്ടതായി സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.

അമൃത്സറിലെ സ്‌ഫോടനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ജലന്ധറിൽ ദുരൂഹമായ പൊട്ടിത്തെറിയുണ്ടായത്.