ആലപ്പുഴ : മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻ തീരുമാനിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ പ്രഗത്ഭനായ പ്രതിപക്ഷ നേതാവ്. വിരൽചൂണ്ടി പ്രതിപക്ഷത്തെ നയിച്ചു. എന്നാൽ ഈ കോൺഗ്രസ് വിജയത്തിൻറെ ശില്പി കെ സി വേണുഗോപാലാണ്. ഭൂരിപക്ഷം എംഎൽഎമാരുടെയും പ്രവർത്തകരുടെയും പിന്തുണയുമുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാൻ വെള്ളാപ്പള്ളി നടേശൻ ആളല്ല കേരളത്തിലുണ്ടായത് രാഷ്ട്രീയ സുനാമി.
തെരഞ്ഞെടുപ്പിന് വേണ്ട ഫണ്ടിംഗ് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ നിർവഹിച്ചു. എന്നാൽ കേന്ദ്രത്തിൽ സുപ്രധാന പദവിയിലുള്ള കെ സി കേരളത്തിൻറെ മുഖ്യമന്ത്രിയാവാൻ എത്തുമെന്ന് കരുതുന്നുമില്ല.കോൺഗ്രസിന്റെ ദേശീയ മുഖമാണ്. രമേശ് ചെന്നിത്തല പ്രവർത്തന പാരമ്പര്യമുള്ള നേതാവ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാൻ കഴിവുള്ള നേതാവ്. വലിയ തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസിന് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് നിസ്സാരം.
താൻ ഒപ്പം നിന്നത് കൊണ്ടാണ് പിണറായി വിജയൻ നയിച്ച എൽഡിഎഫ് തോറ്റതെന്ന് പറയുന്നത് ശരിയല്ല.

