Spread the love

കോട്ടയം : അമ്പതിനായിരത്തിന്റെ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ പുതുപ്പള്ളി കീഴടക്കി. കോട്ടയം ജില്ലയിലെ യുഡിഎഫ് കുതിപ്പിൽ സിപിഎം മണ്ഡലമായ ഏറ്റുമാനൂരും സിപിഐയുടെ കുത്തക സീറ്റായ വൈക്കം വീണു. ഏറ്റുമാനൂരിൽ മന്ത്രി വി എൻ വാസവൻ നാട്ടകം സുരേഷ് നോട് പരാജയപ്പെടുന്ന അവസ്ഥയിലാണ്. പാലായിൽ മാണിസി കാപ്പൻ വിജയിച്ചു. ജോസ് കെ മാണിയുടെ തുടർച്ചയായ രണ്ടാമത്തെ പരാജയം.

പാലായിൽ മാണി സി കാപ്പൻ വിജയിച്ചു2172 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് കെ മാണിയെ തോൽപ്പിച്ചത്.

കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അട്ടിമറി നടന്നത് വൈക്കത്താണ്.അവിടെ കോൺഗ്രസ് സ്ഥാനാർഥി ബിനിമോൻ വിജയിച്ചു. ബിനിമോൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത് സൂര്യ ന്യൂസ് ലൈവ് ആണ്.

(Link : https://suryanewslive.com/vaikom-assembly-poll-possible-candidate/ )

വൈക്കത്ത് യുഡിഎഫിന് വിജയം 

ഇടതു കോട്ടയായിരുന്ന വൈക്കത്ത് യുഡിഎഫ് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ 1344 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായാണ് അനൗദ്യോഗിക കണക്ക്.

UDF – 52748

LDF – 51404

ഭൂരിപക്ഷം – 1344

പുതുപ്പള്ളി

റൗണ്ട്: 15/15

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 84,031 ( ലീഡ്: 52,907)

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – 31,124

രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 11,544

പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 663

സാബു മൈലക്കാടന്‍ (ജനാം ദേശീയ പാർട്ടി) – 122

റിജോമോൻ മാത്യു (സ്വതന്ത്രൻ) – 83

NOTA – 613