യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സർവേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി വി അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പി വി അൻവറിന്റെ സർവേ റിപ്പോർട്ട്. പി വി അൻവർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്‌കാസ്റ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
https://www.facebook.com/share/v/1D6c7U3jWK/
മലബാറിൽ 60 ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേയിൽ കാണിക്കുന്നത്. മധ്യകേരളത്തിൽ 32 ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48 ൽ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. ബേപ്പൂരിൽ പി വി അൻവർ ജയിക്കുമെന്നും സർവേയിൽ പറയുന്നു. മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും പി വി അൻവറിന്റെ സർവേയിൽ കാണിക്കുന്നു.
★

