Spread the love

കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി, പലയിടത്തും കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

കോട്ടയം : അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം. ഹര്‍ത്താല്‍ അനുകൂലികള്‍ തിരുവനനന്തപുരം തമ്പാനൂര്‍, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം ഭാഗത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. ഇവിടങ്ങളിലെ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. ചിലയിടത്ത് പോലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.