Spread the love

സുധാകരനും അടൂരിനും സീറ്റ് നല്‍കാനിടയില്ല, വിഎസ് പി.എ സുരേഷ്, സിപിഎം വിമതര്‍ എന്നിവര്‍ക്ക് പിന്തുണ,കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. എംപി മാരെ മത്സരിപ്പിക്കാനുളള കടുത്ത സമ്മര്‍ദത്തിനിടയിലും സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തിലാണ് ഇതുവരെ. ഇന്നു രാവിലെ ന്യൂഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുമെന്നും ഉടന്‍ തന്നെ പ്രഖ്യാപനവുമുണ്ടാകുമെന്നും കെ.പി.സി.സി. അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.

കണ്ണൂര്‍, കോന്നി സീറ്റു കള്‍ക്കായി സമ്മര്‍ദം ചെലുത്തുന്ന കെ. സുധാകര നെയും അടൂര്‍ പ്രകാശി നെയും മത്സരിപ്പിക്കേണ്ട ന്നും ധാരണയായതായാണ് സൂചന.പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം. വിമതരെ പിന്തുണച്ചേക്കുംസി.പി.എം. വിമതരായ വി. കു ഞ്ഞിക്കൃഷ്ണന്‍ പയ്യന്നൂരിലും ടി.കെ. ഗോവി ന്ദന്‍ തളിപ്പറ മ്പിലും ജനവിധി തേടുമ്പോള്‍ ഘടകകക്ഷികളു മായി ആലോചിച്ച് പിന്തുണയ്ക്കാനും തീരുമാ നിച്ചു. അമ്പലപ്പുഴയില്‍ ജി. സുധാകരന് നേരത്തേ പി ന്തുണ പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. എ. സുരേഷിനും സീറ്റ് നല്‍കാനാണ് ആലോചന