തിരുവനന്തപുരം: കടലുണ്ടിയിൽ അൻവറിനും കടപ്പാട്ടൂരിൽ ജോസ് കെ മാണിക്കും അഭിവാദ്യങ്ങളുമായി നിയുക്ത എംഎൽഎ ബോർഡുകൾ. കഴിഞ്ഞ ദിവസമാണ് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ പി.വി. അൻവറിന് അനുകൂലമായി കടലുണ്ടിയിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്.അതിനു പിന്നാലെ ഇന്ന് സമാനമായ ഫ്ലക്സ് ബോർഡ് ജോസ് കെ മാണിക്ക് അനുകൂലമായും പാലായിൽ ഉയർന്നു.
പാലായിൽ ജോസ് കെ മാണിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് കടപ്പാട്ടൂരിലാണ്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
ജനനായകൻ പാലായുടെ എംഎൽഎ എന്നാണ് ഫ്ലെക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെ കുറിച്ചു അറിവില്ലാന്നാണ് കേരള കോൺഗ്രസ് എം നേതൃത്വം പറയുന്നത്.

