Spread the love

ബെയ്റൂട്ട് : ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-അക്ബർ പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീലാണ് കൊല്ലപ്പെട്ടത്. ലബനീസ് സെെനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ – അഖ്ബാർ’ പത്രവുമാണ് മരണവാർത്ത് സ്ഥിരീകരിച്ചത്

അതേസമയം അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരുക്കേറ്റു.

ഇരുവരും അൽ-തൈരി നഗരത്തിനു സമീപം റിപ്പോർട്ടിങ്ങിന് എത്തിയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുമുന്നിലുണ്ടായിരുന്ന കാറിനു നേരെ ഇസ്രയേൽ മിസൈൽ പതിച്ചതോടെ, ജീവൻ രക്ഷിക്കാനായി ഇരുവരും അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ ആ വീടിനു നേരെയും ഇസ്രയേൽ ആക്രമണമുണ്ടായതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.