വനിതാ സംവരണ ബില്‍ നാളെ പാര്‍ലമെന്റില്‍,ബില്‍ നിയമമായാല്‍ ലോക്സഭാ മണ്ഡലം 850 ആകൂം തിരക്കിട്ട നീക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യം ആരോപിച്ച് പ്രതിപക്ഷം
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നു മുന്നോടിയായി വനിതാ സംവരണം എന്ന ലക്ഷ്യത്തോടെ നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യത്തെ പ്രതിപക്ഷം ഉള്‍പ്പടെയുളള രാഷ്ട്രീയ കക്ഷികള്‍ ബില്ലിന്റെ ഉദ്ദേശ ശുദ്ധിയ്ക്കെതിരെ കടുത്ത വിമര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ഇതോടൊപ്പം 2029ല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സംവിധാനത്തിലേക്ക് രാജ്യം മാറുമെന്നും അഭ്യൂഹമുണ്ട്. പുതിയ ബില്ല് നിയമമായാല്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും വര്‍ധിക്കും. കേരളത്തില്‍ 200 അസംബ്ളി മണ്ഡലങ്ങള്‍ വന്നേക്കും. ലോക്സഭയില്‍ ഉത്തരേന്ത്യയില്‍ 200 ലധികം സീറ്റുകളുടെ വര്‍ധന വരുമെന്നും അത് രാഷ്ട്രീയമായി ബിജെപിക്ക് ഗുണകരമാണെന്നുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വാദം.
2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലപുനര്‍നിര്‍ണയവും വനിതാ സംവരണവും ഏര്‍പ്പെടുത്തുന്നതിനുള്ളതാണ് 131-ാമത് ഭരണഘടനാ ഭേദഗതി ബില്‍.മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം നടത്തുന്നതിന് മണ്ഡല പുനര്‍നിര്‍ണയകമ്മിഷന്‍ രൂപവത്കരിക്കും.മണ്ഡലപുനര്‍നിര്‍ണയ ബില്‍ പ്രകാരം ലോക്സഭയിലെ സീറ്റെണ്ണം 543-ല്‍നിന്ന് 850 ആയി ഉയരും. സംസ്ഥാനങ്ങളില്‍നിന്ന് 815 സീറ്റും കേന്ദ്രഭരണപ്രദേശങ്ങളില്നിന്ന് 35 സീറ്റുമുണ്ടാകും.നാളെ ലോക്സഭയില്‍ അവതരിപ്പിക്കുന്ന ബില്ലില്‍ ലോക്സഭയില്‍ 18 മണിക്കൂറാണ് ചര്‍ച്ച. ചര്‍ച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. രാജ്യസഭയില്‍ 16 മണിക്കൂറാണ് ചര്‍ച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്.
ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നുസീറ്റ് വനിതകള്‍ക്കായി സംവരണംചെയ്യും. പട്ടികജാതി/വര്‍ഗ വനിതകളെക്കൂടി ഉള്‍പ്പെടുത്തിയാണിത്. ലോക്സഭയിലെ അംഗബലം ഉയരും. ഒപ്പം വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകള്‍ റോട്ടേഷന്‍വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വര്‍ഷത്തേക്കാണ് വനിതാ സംവരണം.
വനിതാസംവരണത്തെ പിന്തുണയ്ക്കുമ്പോഴും തിടുക്കപ്പെട്ട് മണ്ഡലപുനര്‍നിര്‍ണയം നടത്തുന്നതിനെ പ്രതിപക്ഷപാര്‍ട്ടികള്‍ എതിര്‍ക്കുന്നു. ബില്‍ ഭേദഗതികളില്‍ എന്തുനിലപാടെടുക്കണമെന്നു തീരുമാനിക്കാന്‍ 15-ന് ഇന്ത്യസഖ്യം യോഗംചേരുന്നുണ്ട്. കോണ്‍ഗ്രസ് 16-ന് പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

