Spread the love

നിലമ്പൂർ: കുടുംബകലഹത്തെത്തുടർന്ന് മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിൽ ആണ്’ സംഭവം. കരുളായി പള്ളിക്കുന്ന് പുളിക്കത്തടത്തിൽ രജില (28) ആണ് വെട്ടേറ്റ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. താൻ പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് പിടിയിലായ ശാന്ത പൊലീസിനോട് പറഞ്ഞു.

വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് നാട്ടുകാർ ഓടി ചെന്നപ്പോൾ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന രജിലയെയാണ് കണ്ടത്. ഉടൻ നിലമ്പൂർ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.