Spread the love

അവിഹിത ബന്ധത്തെക്കുറിച്ചുളള ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പുകയുന്ന സാമ്പത്തിക ക്രമക്കേടില്‍ എന്‍എസ്എസ് താലൂക്ക് പ്രസിഡന്റ് കസേര നഷ്ടപ്പെട്ട് ഗണേഷ്‌കുമാര്‍

 

പത്തനാപുരം: പത്മാ കഫെയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുളള വിവാദത്തിനിടെ താന്‍ പ്രസിഡന്റായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് കരയോഗം പിരിച്ചുവിട്ടതില്‍ പ്രത്യാരോപണവുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. പത്‌നിയുടെ ആരോപണ വിവാദത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് എന്‍എസ്എസ് നേതൃത്വം ഇടപെട്ട് ഗണേശിന്റെ കസേര തന്നെ തെറിപ്പിച്ചത്. എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായ ജി സുകുമാരന്‍ നായരുടെ തീരുമാനങ്ങളെ എതിര്‍ക്കില്ലെന്ന് തന്റെ അച്ഛന് വാക്കുകൊടുത്തിട്ടുണ്ടെന്നും അതതുപോലെ പാലിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

പത്തനാപുരം എന്‍എസ്എസ് യൂണിയന് 300 കോടിയുടെ ആസ്തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ നടപടികളെന്നുമാണ് മന്ത്രി ഗണേഷ് കുമാറിന്റെ ആരോപണം. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ 64 വര്‍ഷംകൊണ്ട് പത്തനാപുരം എന്‍എസ്എസ് യൂണിയന് 300 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് കൈക്കലാക്കാനുള്ള പരിപാടിയുടെ ഭാഗമാണിത്’- ഗണേശ് കുമാര്‍ പറഞ്ഞു.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിലൂടെ എത്തിയ ആളാണ് താന്‍. അല്ലാതെ വളഞ്ഞവഴിയിലൂടെയല്ല എത്തിയത്. ആ സ്ഥാനത്ത് നിന്നും പെട്ടെന്നൊരു ദിവസം രാവിലെ മാറ്റുമ്പോള്‍ അതില്‍ ജനാധിപത്യധ്വംസനമല്ലേയെന്ന് മറ്റുള്ളവര്‍ പരിശോധിക്കട്ടെയെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്‍എസ്സിന്റെ ഔദ്യോഗിക തീരുമാനം എന്തായാലും അതിനെ അംഗീകരികരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രസിഡന്റായ പത്തനാ പുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ ഭരണസമിതി വെള്ളിയാഴ്ച്ചയാണ് പിരിച്ചുവിട്ടത്. ഭരണസമിതിയിലെ മുതിര്‍ന്ന അംഗം കരിക്കത്തില്‍ കെ. തങ്കപ്പന്‍പിള്ള ചെ യര്‍മാനായി അഡ്‌ഹോക് കമ്മിറ്റി ചുമതലയേറ്റെടുത്തു. യൂണിയന്‍ പ്രസിഡന്റിന്റെത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണ സമിതി അംഗങ്ങള്‍ കഴിഞ്ഞയാഴ്ച രാജിസമര്‍പ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സമിതി പിരിച്ചുവിട്ട് താത്കാലിക സമിതിക്ക് ഭരണച്ചുമ തല നല്‍കിയത്.

പുനലൂരിലെ യൂണിയന്‍ ആസ്ഥാനത്ത് ‘പത്മാ കഫെ’ തുടങ്ങുന്നതിലെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ സെക്രട്ടറിയോടും അംഗങ്ങളോടും പ്രസിഡന്റ് രൂ ക്ഷമായി പെരുമാറിയതായും പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പത്തരവര്‍ഷം യൂണി യന്‍ സെക്രട്ടറിയായിരുന്ന ജി. അനില്‍കുമാര്‍ നിര്‍ബന്ധിത സ്ഥ ലംമാറ്റം വാങ്ങി കൊല്ലം യൂണിയ നിലേക്ക് പോയി. ഈ പശ്ചാത്ത ലത്തിലാണ് വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയടക്കം 11 ഭരണസമിതി അംഗങ്ങള്‍ ചങ്ങ നാശ്ശേരിയിലെത്തി രാജിക്കത്ത് നല്‍കിയത്.