ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്നെന്ന് കരുതിയ 50കാരന്റെ മരണം കൊലപാതകം. ഭാര്യയും കാമുകനും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ വ്യക്തമായി. കര്‍ണാടകയിലെ തുംകുറിലാണ് സംഭവം. അന്‍പതുകാരനായ പരമേഷ് ആണ് ജനുവരി മാസം കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പരമേഷ്ന്റെ ഭാര്യ ആശ, ഇവരുടെ കാമുകനും പാചകത്തൊഴിലാളിയുമായ ചന്ദ്രപ്പ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായത്
ജനുവരി 29-ാം തീയതി രാത്രിയാണ് പരമേഷ് കൊല്ലപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നു ആശ, ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് പിറ്റേദിവസം തന്നെ സംസ്കാരച്ചടങ്ങുകളും നടത്തി. എന്നാല്‍ പരമേശിന്റെ മരണത്തിനു ഏതാനും ദിവസങ്ങൾക്ക് ശേഷം ആശ, ചന്ദ്രപ്പയെ വിവാഹം ചെയ്തു. ഇത് പരമേഷിന്റെ സഹോദരിമാര്‍ക്കിടയില്‍ സംശയത്തിന് വഴിതെളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവർ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം ചെയ്ത കാര്യം ആശയും ചന്ദ്രപ്പയും സമ്മതിച്ചത്. മദ്യപിച്ച് ഉറങ്ങിക്കിടന്ന പരമേഷിനെ ഇരുവരും ചേര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് മരണം ഹൃദയാഘാതം ആക്കി വരുത്തിത്തീര്ക്കുകയായിരുന്നെന്നുമാണ് പോലീസ് നിഗമനം. അറസ്റ്റ് ചെയ്ത ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

