അജിത്തിന്റെ ബിജെപി കൂടുമാറ്റം സിപിഐ ആശയെ ഒഴിവാക്കി പ്രദീപിന് വഴിയൊരുക്കുന്നു
കോട്ടയം: നാലുമന്ത്രിമാര്‍ അടക്കം വീണ്ടും മത്സരിക്കുന്നുണ്ടെങ്കിലും സിപിഐ കോട്ടയം വൈക്കത്ത് പുതിയ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുന്നു. മൂന്നുതവണ നഷ്ടപ്പെട്ട പരിഗണനയാണ് പ്രദീപിന് ലഭിക്കുന്നത്. വൈക്കം പുളിഞ്ചുവട് പനന്തറ വീട്ടില്‍ പ്രദീപിനെ സി.കെ ആശയെ സ്ഥാനാര്‍ഥിയാക്കുന്ന കാലഘട്ടം മുതല്‍ പരിഗണിക്കുകയാണ്. പക്ഷേ രണ്ടു ടേം വ്യവസ്ഥ വൈക്കത്ത് കര്‍ശനമാക്കിയതോടെ ഇത്തവണ സി.കെ ആശയെ മാറ്റി. പകരം പ്രദീപ്. പ്രദീപിന്റെ പേര് സംസ്ഥാന തലത്തിലും അംഗീകരിച്ചതോടെ ഇനി പട്ടിക പ്രസിദ്ധീകരിച്ചാല്‍ മതി. വൈക്കം മുന്‍ എംഎല്‍എ അജിത്തിന്റെ ബിജെപിയിലേക്കുളള ചേക്കേറല്‍ ആണ് ഏറെക്കുറെ മൂന്നാം ടേം ഉറപ്പിച്ച ആശയ്ക്ക് വിനയായത്. ഇനി പ്രകോപനം വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി മാറി. വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികള്‍ പ്രദീപിന്റെ ഉള്‍പ്പെടെ പേരുകളാണു നിര്‍ദേശിച്ചത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്.
സിപിഐ അംഗീകരിച്ച സ്ഥാനാര്‍ഥികള്‍. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്
നെടുമങ്ങാട്- ജി.ആര്.അനില്‍
ചിറയിന്‍കീഴ്- മനോജ് ബി.ഇടമന
കരുനാഗപ്പള്ളി- എം.എസ്.താര
ചാത്തന്നൂര്‍- ആര്.രാജേന്ദ്രന്
ചടയമംഗലം- ജെ.ചിഞ്ചുറാണി
പുനലൂര്‍- സി.അജയപ്രസാദ്
അടൂര്‍- പ്രിജി ശശിധരന്
പീരുമേട്- കെ.സലിംകുമാര്‍
വൈക്കം- പി.പ്രദീപ്
ചേര്‍ത്തല- പി.പ്രസാദ്
ഹരിപ്പാട്-ടി.ടി.ജിസ്മോന്
പറവൂര്‍- ഇ.ടി.ടൈസണ്‍
മൂവാറ്റുപുഴ- എന്‍.അരുണ്‍
ഒല്ലൂര്‍- കെ.രാജന്
നാട്ടിക- ഗീത ഗോപി
കൊടുങ്ങല്ലൂര്‍- വി.ആര്.സുനില്‍കുമാര്‍
കയ്പമംഗലം- കെ.കെ.വത്സരാജ്
തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്
പട്ടാമ്പി- മുഹമ്മദ് മുഹസിന്
മണ്ണാര്‍ക്കാട്- മന്‍സില്‍ അബൂബക്കര്‍
നാദാപുരം- പി.വസന്തം
തിരൂരങ്ങാടി- വി.എം.മുസ്തഫ (സ്വത.)
ഏറനാട്- ഷഫീര്‍ കിഴിശ്ശേരി (സ്വത.)
മഞ്ചേരി- അജിത് കൊളാടി
കാഞ്ഞങ്ങാട്- ഗോവിന്ദന് പള്ളിക്കാപ്പില്‍

