പുതുയുഗയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ശനിയാഴ്ച്ച തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
23 ദിവസത്തില്‍ 120 പൊതുസമ്മേളനങ്ങളുമായി നടന്ന യാത്രയ്ക്കതാണ് സമാപനമാകുന്നത്. ഫെബ്രുവരി ആറിന് കാസര്‍കോടു കുമ്പളയില്‍ നിന്നാണ് പുതുയുഗയാത്ര ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്.
പുതുയുഗ യാത്ര വെറുമൊരു രാഷ്ട്രീയ യാത്രയായിരുന്നില്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ തുറന്നു കാട്ടുന്നതിനൊപ്പം യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന് ജനങ്ങളോട് പറയണമെന്ന ബോധ്യവും ഞങ്ങള്‍ക്കുണ്ടായിരുന്നു. ജനങ്ങളെ കേട്ടും അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും തകര്‍ന്നടിഞ്ഞ നമ്മുടെ നാടിനെ പുതുയുഗത്തിലേക്ക് നയിക്കുന്ന ചരിത്രപരമായ ജനകീയ മുന്നേറ്റമായിരുന്നു പുതുയുഗ യാത്ര. എല്ലാ മേഖലയിലും തങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. പ്ലാനും പ്ലാനിങുമുണ്ട്. എല്ലാത്തിനുമുള്ള ബദല്‍ മാര്‍ഗങ്ങളും യു.ഡി.എഫിന്റെ പക്കലുണ്ട്.

