Spread the love

മന്ത്രി വീണാ ജോര്‍ജിനെ ഇനി സ്ഥാനാര്‍ഥിയാക്കരുതെന്ന് കുടുംബം

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യമുന്നയിച്ച് കുടുംബം. ഓര്‍ത്തഡോക്‌സ് സഭാ മുന്‍ സെക്രട്ടറി കൂടിയായ ഭര്‍ത്താവ് ജോര്‍ജ് ആണ് ഈ ആവശ്യം ഉന്നയിച്ചത്. കുടുംബപരമായ കാരണമാണ് ചൂണ്ടികാട്ടുന്നത്. കെഎസ് യു പ്രതിഷേധശേഷം പത്തനംതിട്ടയിലെ വസതിയില്‍ വീണാ ജോര്‍ജ് വിശ്രമത്തിലാണ്. ഇതിനിടയിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ സംസ്ഥാന കമ്മറ്റി ക്ഷണിതാവായതിനാല്‍ അവിടെ തീരുമാനം എടുക്കട്ടെ എന്നാണ് കീഴ് ഘടകത്തിന്റെ നിലപാട്.

ജോര്‍ജ് തന്റെ ആവശ്യം നേതാക്കളോട് വാക്കാലും ഉന്നയിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കമ്മറ്റി ആറന്മുളയില്‍ വീണയുടെ പേരു മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ.2016-ലാണ് ദൃശ്യമാധ്യമപ്രവര്‍ ത്തകയായിരുന്ന വീണയുടെ കന്നിമത്സരം. 2019 ല്‍ ലോക്‌സഭയില്‍ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.2021 ല്‍ വീണ്ടും നിയമസഭയില്‍ വിജയിച്ചു. വീണ രണ്ടു ടേം എംഎല്‍എയായി.