Spread the love

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കുടുബത്തിൽ നിന്ന് ഒരു പുതുമുഖ സ്ഥാനാർത്ഥി കൂടി വരുമോ? നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ ആവശ്യം.

മറിയ ഉമ്മനുമായി മുതിർന്ന നേതാക്കളായ എകെ ആന്റണിയും വിഎം സുധീരനും കെസി ജോസഫും ആശയവിനിമയം നടത്തിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മറിയം ഉമ്മനെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഫോണിൽ വിളിച്ച് മത്സരിക്കണമെന്ന ആവശ്യം സംസാരിച്ചതായാണ് വിവരം.
നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും വാത്സലൃവും അതിന് ഗുണം ചെയ്യുമെന്നാണ് നിഗമനം. മാണി ഗ്രുപ്പ് സ്ഥാനാർത്ഥിയായ ജയരാജിനെതിരെ
ബിജെപി സ്ഥാനാർത്ഥിയായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കൂടി മത്സരത്തിനിറങ്ങിയാൽ മണ്ഡലത്തിൽ മത്സരം കടുക്കും.

 

 

ബിജെപിയും കോൺഗ്രസും ഒരേ സമുദായത്തിൽ നിന്നുള്ള ദുർബല സ്ഥാനാർത്ഥികളെ നിർത്തി സമുദായ ധ്രൂവീകരണം വഴി ജയരാജ് വിജയിക്കുന്ന അവസ്ഥയാണ് കാലങ്ങളായി തുടരുന്നത്. കോൺഗ്രസിലും ബിജെപിയിലുമുള്ള തന്റെ സ്വാധീനം വഴിയാണ് മത്സരിക്കാനുള്ള എതിരാളികളെ പോലും നിശ്ചയിക്കാൻ അദ്ദേഹത്തിന് കഴിയുന്നതത്രേ.

2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിന്റെ എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎ. എന്നാൽ മന്ധലത്തിലെ വികസന കാരൃങ്ങളിൽ വൻ പരാജയമായ ജയരാജിനെതിരെ ജനരോഷം ശക്തമായ സാഹചരൃത്തിൽ മറിയ ഉമ്മന്റെ രംഗപ്രവേശനം നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

 

 

കാഞ്ഞിരപ്പള്ളി മന്ധലം ഉൾപ്പെടുന്ന സ്ഥലം എംപി കൂടിയായ ആന്റോ ആന്റണി പള്ളിക്കത്തോട്ടിലുള്ള പ്രാദേശിക സംരംഭകനായ യുവ നേതാവിന്റെ പേര് പരിഗണിക്കണമെന്ന നിലപാട് നേതൃത്വത്തിന് മുമ്പിൽ വച്ചങ്കിലും മറിയ ഉമ്മൻ വന്നതോടെ ചർച്ച വഴിമാറി. മാത്രവുമല്ല യുവ നേതാവ് ജയരാജിന്റെ നോമിനിയാണെന്ന ആക്ഷേപവും നിലവിലുണ്ട്. സ്വയം സ്വാനാർത്ഥിയായ അവതരിച്ച ഇയാൾ മന്ധലത്തിലെ വികസന മുരടിപ്പിനെതിരെ ജയരാജിനെ കുറ്റപ്പെടുത്തി ഒരു പ്രസ്താവന നടത്തുകപോലും ഇതുവരെയും ചെയ്തിട്ടില്ല. ജയാരാജിന്റെ അടുപ്പക്കാരനെ മത്സരിപ്പിക്കരുതെന്ന പ്രതിഷേധവും കോൺഗ്രസിൽ ശക്തമാണ്.

 

മാണി ഗ്രൂപ്പിന്റെ മന്ധലം പ്രസിഡണ്ടിനെ തഴഞ്ഞാണ് പാമ്പാടി ബ്ലോക്കിൽ കോൺഗ്രസുകാരനായഇയാളെ ജയരാജ് വിജയിപ്പിക്കാൻ കരുക്കൾ നീക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മറിയ ഉമ്മൻ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ മാധൃമങ്ങളേട് പറഞ്ഞു. മതമേലധ്യക്ഷന്മാരെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മറിയ ഉമ്മൻ വൃക്തമാക്കി. എന്നാൽ കാഞ്ഞിരപ്പള്ളി മന്ധലത്തിലെ വിവിധ ജീവകാരുണൃ പദ്ധതികളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിൽ മറിയ ഉമ്മൻ സജീവമാണ്. കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിലെ അശരണരുടെ അഭയ കേന്ദ്രമായ ലൂർദ്ദ് ഭവന്റെ വാർഷിക സമ്മേളനത്തിൽ മറിയ ഉമ്മൻ പങ്കെടുക്കുകയും ഉത്ഘാടകനായ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി ചർച്ച നടത്തുകയും ചെയ്തു. സമ്മേളനത്തിൽ ആന്റോയേയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറെയും
ക്ഷണിച്ചുവെങ്കിലും ഇരുവരും മറിയ ഉമ്മന്റെ സാന്നിധൃം മുന്നിൽ കണ്ട് പങ്കെടുത്തില്ല.എന്നാൽ
ജയരാജ് മറിയ ഉമ്മനുമായി സൗഹൃദം പങ്കിട്ടു. അതിനിടയിൽ മറിയ ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമായതോടെ അങ്കലാപ്പിലാണ് ജയരാജ് സംഘം. പ്രമുഖ സമുദായ നേതാക്കൾ വഴി മറിയയുടെ രംഗപ്രവേശനം ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇവർ.