Spread the love

12 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനഛന് 113 വർഷം കഠിനതടവും, 3,25,000/- രൂപ പിഴയും

കോട്ടയം: 12 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത രണ്ടാനച്ഛനായ പ്രതിക്ക് 113 വർഷം തടവ് ശിക്ഷയും 3,25,000 രൂപ പിഴയും ചുമത്തി. പിഴ ഒടുക്കാൻ പ്രതി തയ്യാറായില്ലെങ്കിൽ 7 വർഷവും 6 മാസവും കൂടുതൽ തടവ് അധികമായി അനുഭവിക്കണം പിഴത്തുക ഈ കേസിലെ അതിജീവിതക്ക് നൽകുവാൻ കോടതി വിധിയിൽ പ്രസ്താവിച്ചു..

അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി തന്റെ സംരക്ഷണയിൽ കഴിഞ്ഞു വന്നിരുന്ന ബാലികയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി പി.എസ്‌ സൈമ ശിക്ഷ വിധിച്ചത്.

തൃശൂർ ജില്ലയിൽ പഴഞ്ഞി വില്ലേജിൽ, വലിയവളപ്പിൽ വീട്ടിൽ ബബീഷ് വി.എസ് (43) ആണ് പ്രതി. 28 സാക്ഷികളും 55 പ്രമാണങ്ങളും 8 തൊണ്ടികളും കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്ക്യൂട്ടർ അഡ്വ. പിഎസ് മനോജ് ഹാജരായി.

ഈ കേസ്സിന്റെ അന്വേഷണത്തിന് മുഖ്യചുമതല വഹിച്ചിരുന്നത് മണിമല പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഷാജിമോൻ ബി, ജയപ്രകാശ് വികെ
എന്നിവർ ആയിരുന്നു.വിക്ടിം കോമ്പൻസേഷൻ ആക്ട് അനുസരിച്ച് വിക്ടിമിന് കോമ്പൻസേഷൻ നൽകുന്നതിന് വിധിയിൽ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്