Spread the love

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്

കോട്ടയം : മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം ഇന്നു നടക്കും. ഏറ്റുമാനൂര്‍ ക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണ് ഏഴരപൊന്നാന ദര്‍ശനം. രാത്രി 12 നാണ് ദര്‍ശനം.ആസ്ഥാന മണ്ഡപത്തില്‍ ഇന്നു രാത്രി 12ന് ആണ് ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. തന്ത്രി താഴമണ്‍മഠം കണ്ഠര് ബ്രഹ്‌മദത്തന്‍, മേല്‍ശാന്തി ഇങ്ങേത്തല രാമന്‍ സത്യനാരായണന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ പൂജകള്‍ക്കുശേഷം ആസ്ഥാനമണ്ഡപം തുറക്കും. ഇതിനു മുന്നോടിയായി ശ്രീകോവിലില്‍നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാനമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും.