Spread the love

കൊല്ലം : പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ സോഷ്യൽ മീഡിയ താരം ജാസി. തന്നെയും അയാൾ സിനിമഎടുക്കാൻ പോവുകയാണെന്നും അതിൽ റോൾ തരാമെന്നും പറഞ്ഞു സമീപിച്ചിരുന്നു എന്ന് ജാസി. തന്നോട് ഒരു ദിവസം ഒറ്റയ്ക്ക് വരാൻ അയാൾ ആവശ്യപ്പെട്ടു. ആദ്യമായി അയാളെ കാണാൻ ചെന്നപ്പോൾ തന്നെ ജ്യൂസ് താൻ കുടിച്ചില്ലെന്നും കർമ്മ എന്ന ഒരു കാര്യമുണ്ടെന്ന് തനിക്ക് ഇപ്പോൾ മനസിലായെന്നും ജാസി പറയുന്നു.

കൊല്ലത്ത് ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബു സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്.