Spread the love

പാമ്പാടി: 37 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്ക്കുൾ ഹെഡ്മാസ്റ്റർ വിഎം റെജി മോന് പങ്ങട പൗരാവലി യാത്രയയപ്പ് നൽകി. എസ് എച്ച് സ്ക്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം പങ്ങട ആൻസ് വാലി അഗ്രീടൂറിസം എംഡി അന്നമ്മ ട്രൂബ് ഉത്ഘാടനം ചെയ്തു.

പങ്ങട എസ് എച്ച് സ്ക്കൂളിനെ ആധുനിക നിലവാരത്തിൽ അക്കാദമിക് മികവിന്റെ കേന്ദ്രമാക്കിയതിൽ റെജി മോൻ സാറിന്റെ പരിശ്രമങ്ങളെ നാട് എന്നും നന്ദിയോടെ ഓർമ്മിക്കുമെന്ന് അന്നമ്മ ട്രൂബ് പറഞ്ഞു.സ്കൂൾ വികസനത്തിന് സ്പോൺസർഷിപ്പ് നൽകുവാൻ തനിക്ക് പ്രേരണയായത് റെജിമോൻ സാറിന്റെ ദിശാ ബോധത്തോടെയുള്ള കഠിനാധ്വാനമായിരുന്നുവെന്നും അവർ ചൂണ്ടികാട്ടി. സ്കൂൾ മാനേജർ ഫാ. സിറിൾ കൈതക്കളം മുഖൃ പ്രഭാഷണം നടത്തി.

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സെക്രട്ടറി പികെ തോമസ് പുത്തൻ പുരക്കൽ, എസ് ബി ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ ജോസ് ജോസഫ്, എസ്എച്ച് മുൻ ഹെഡ്മിസ്ട്രസ് എംടി ടെസ്സി, കരിമ്പനക്കുളം എസ്എച്ച് യുപി സ്ക്കൂൾ മുൻ എച്ച്എം ജോസ് ജോസഫ്, സൂരൃ നൃസ് ഓൺലൈൻ ഡോട് കോം ചീഫ് എഡിറ്റർ രാജു ആനിക്കാട് , അനിൽ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.