Spread the love

തൃശ്ശൂർ: തിരുവഞ്ചിക്കുളത്തു നിന്നും കേരള കുംഭമേളയിലേക്ക് യാത്ര ചെയ്യുന്ന ധർമ്മ ജ്യോതി രഥയാത്രക്ക് താലപ്പൊലിയോടെ ഗുരുവായൂരിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.
നൂറ്റാണ്ടുകൾക്കു മുൻപ് നിളാനദിയിൽ നടന്നിരുന്ന മഹാമാഘത്തിൻ്റെ രക്ഷാപുരുഷ സ്ഥാനം അലങ്കരിച്ചിരുന്ന പെരുമാക്കൻ മാരുടെ രാജക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം.
ചേരമാൻ പെരുമാൾ സ്വർഗ്ഗാരോഹണം നടത്തിയത് ഇവിടെ നിന്നാണ് എന്നാണ് ചരിത്രം. അതിനു ശേഷമായിരുന്നു മഹാമഘത്തിൻ്റെ ഘടനക്ക് മാറ്റം വന്നതും പിന്നീട് നിന്നു പോയതും.
271 വർഷങ്ങൾക്കു ശേഷം കേരള കുംഭമേളയായി പുനരുജ്ജീവിക്കപ്പെട്ട മഹാമാഘ വേദിയിലേക്ക് ധർമ്മ ജ്യോതിയും ചേരമാൻ പെരുമാളുടെ ഛായാ ചിത്രവും വഹിച്ചു കൊണ്ടുള്ള ധർമ്മ ജ്യോതി രഥയാത്ര
കാലത്ത് 7 മണിക്ക് ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹരാജ് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

 

ശൈവ വൈഷ്ണവ – ശാക്തേയ സങ്കൽപ്പത്തിൽ തിരുവഞ്ചിക്കുളം , തൃക്കുലശേഖരപുരം മഹാവിഷ്ണു ക്ഷേത്രം , കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ജ്യോതി തെളിയിച്ച യാത്രക്ക് ജില്ലയിൽ
തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങൾക്കു ശേഷമാണ് 29 ന് വൈകീട്ട് 6 മണിക്ക് ഗുരുവായൂരിൽ എത്തി ചേർന്നത്. സമാപന സമ്മേളനം ദബി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാനം ചെയ്തു.
30 ന് വൈകിട്ട് 5 മണിക്ക് ധർമ്മജ്യോതി കുംഭമേള യജ്ഞവേദിയിൽ സമർപ്പിക്കും.

ഗുരുവായൂർ ഷിർദ്ദി സായി മന്ദിരം ആചാര്യൻ മൗനയോഗി സ്വാമി ഹരിനാരായണൻ ആണ് യാത്രക്ക് നേതൃത്വം നൽകുന്നത്.
സമാപന ചടങ്ങിൽ അഡ്വ. കെ. എസ് . പവിത്രൻ, അഡ്വ: മുള്ളത്ത് വേണുഗോപാൽ, ശോഭഹരി നാരായണൻ , അനിൽ മഞ്ചറമ്പത്ത്, രവിചങ്കത്ത് എന്നിവർ സംസാരിച്ചു.