Spread the love

നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ  നടത്തി. എനിക്കു ലഭിച്ച അംഗീകാരം സമുദായ അംഗങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇന്നുവരെ പാർലമെന്ററി മോഹമുണ്ടായിട്ടില്ല. എന്നെ കൊല്ലാൻ ശ്രമിച്ചവരുണ്ട്. അവരെല്ലാം ഇല്ലാതായി. സമുദായത്തിന്റെ കൂട്ടായ്മയെ തകർക്കാൻ ശ്രമിക്കുന്നവരുണ്ട്. ഈഴവരുടെ വോട്ടിനു വിലയുള്ളതാക്കണം.കോട്ടയത്ത് എത്ര എംഎല്‍എമാരുണ്ട്. ആകെ ഒരു വാസവന്‍.എംഎല്‍എ എംപി സ്ഥാനങ്ങളില്‍ സമുദായത്തിന് നല്ല പ്രാതിനിധ്യം വേണം.

സമുദായ ഐക്യത്തിന്റെ കേന്ദ്രങ്ങളാണ് ഗുരുമന്ദിരങ്ങള്‍. മന്ദിരങ്ങള്‍ക്ക് ഗ്രാന്റ് നല്‍കണം. കര്‍ണാടകത്തില്‍ ഒരോ മന്ദിരത്തിനും രണ്ടു ലക്ഷം രൂപവരെ സര്‍ക്കാര്‍ സഹായം ഉണ്ട്

എസ്എൻഡിപി കോട്ടയം യൂണിയനും ഉത്സവ കമ്മിറ്റിയും 103 ശാഖകളും ചേർന്നാണ് സ്വീകരണം സംഘടിപ്പിച്ചത്. നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ശർക്കരകൊണ്ട് തുലാഭാരം നടത്തി. ക്ഷേത്ര പുനരുദ്ധാരണത്തിനും സഹായ പദ്ധതികൾക്കുമായി 10 ലക്ഷം രൂപ അദ്ദേഹം കാണിക്കയായി സമർപ്പിച്ചു. നാഗമ്പടം ക്ഷേത്രത്തെ തീർഥാടന കേന്ദ്രമാക്കി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു