Spread the love

ഇടതു സഹയാത്രികര്‍ക്ക് പത്മ, വിഎസിനും, കയ്ക്കുന്ന മധുരം
കുടിച്ചിറക്കിവിവാദമില്ലാതാക്കാന്‍ സിപിഎം. എസ്എന്‍ഡിപിയെ ചേര്‍ത്തു നിര്‍ത്തി ബിജെപി, ഒറ്റപ്പെട്ട് പെരുന്ന

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സിപിഎമ്മിന് കയ്പ്പും മധുരവുമായി പത്മ മാറുമോ.. സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളില്‍ പലരും പാലമിടുമ്പോഴാണ് മു്ന്‍ മുഖ്യമന്ത്രിക്ക് പ്ത്മവിഭൂഷന്‍ മരണാനന്തര ബഹുമതിയായി നല്‍കുന്നത്. ഇതില്‍ കുടുംബം സന്തോഷത്തിലാണ്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് ആ സന്തോഷം ഉണ്ടോ എന്നറിയില്ല. ഇടതു പക്ഷ അനുഭാവിയായ നടന്‍ മമ്മൂട്ടിക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം പത്മപുരസ്‌കാരം ലഭിച്ചു. പത്മശ്രീയാണ് നേരത്തെ കിട്ടിയത്. പാര്‍ട്ടി ചാനലായ കൈരളിയുടെ തുടക്കം മുതല്‍ മമ്മൂട്ടിയുണ്ട്. ഇക്കൊല്ലം മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം കേന്ദ്രം നല്‍കിയിരുന്നു. തൊട്ടുപിന്നാലെ മമ്മൂട്ടിക്ക് രാജ്യത്തെ ബഹുമതിയും. പത്മപുരസ്‌കാരത്തിലെ കേരളത്തിളക്കം ശ്രദ്ധേയമാണ്.

മൂന്നുപതിറ്റാണ്ട് സമുദായ സംഘടനയെ നയിച്ച വെള്ളാപ്പള്ളി നടേശനും പത്മ ലഭിച്ചു. അതും തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍. ഇടതു പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുകയും പിണറായി വിജയനോട് അടുത്ത ബന്ധം പുലര്‍ത്തുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്ന നേതാവാണ് വെള്ളാപ്പള്ളി. എന്‍എസ്എസുമായി ചേര്‍ന്ന് ഐക്യത്തിന് നീങ്ങുമ്പോഴാണ് ഈ അംഗീകാരം. എന്നാല്‍ മറ്റൊരു സമുദായ സംഘടനയായ എന്‍എസ്എസ് നേതൃത്വത്തിന് അങ്ങനെയുളള അംഗീകാരമില്ല. അത് ഒരു താക്കീത് കൂടിയായി കാണണം. വെള്ളാപ്പള്ളി ഏതു പക്ഷത്ത് അടിയുറച്ചു നില്‍ക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ക്രൈസ്തവ വിഭാഗത്തിന് പത്മ പുരസ്‌കാരത്തില്‍ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. പ്രത്യേകിച്ചു ന്യൂനപക്ഷ വോട്ടുകളിലേക്ക് എല്ലാ രാഷ്ട്രീയ കക്ഷികളും നോട്ടമിടുമ്പോള്‍.

വി.എസ്. അച്യുതാനന്ദന് ലഭിച്ച പദ്മവിഭൂ ഷന്‍ പുരസ്‌ക്കാരത്തില്‍ സിപിഎമ്മി ന്റെ രാഷ്ട്രീയ നിലപാട് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കമ്യൂണിസ്റ്റ് നേതാക്കളായ മുന്‍മുഖ്യമന്ത്രി ഇ.എം. എസ്. നമ്പൂതിരിപ്പാടും ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാ ര്യയും നിരസിച്ച പുരസ്‌ക്കാരമാണ് വി.എസിന് അദ്ദേഹത്തിന്റെ മര ണാനന്തര ബഹുമതിയായി ലഭി ക്കുന്നത്. ആ ആദരവിനെ അദ്ദേ ഹത്തിന്റെ ബന്ധുക്കള്‍ സ്വാഗതം ചെയ്യുകയും സന്തോഷം പങ്കുവെ ക്കുകയും ചെയ്തിട്ടുണ്ട്. സിപിഎ മ്മിന്റെ ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

1992-ലാണ് ഇ.എം.എസിനെ പദ്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് പരിഗണിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ നരസിംഹറാവുവായിരു ന്നു അന്ന് പ്രധാനമന്ത്രി. റാവുവിന്റെ സര്‍ക്കാരിനോട് നയപരമാ യി യോജിക്കാന്‍ കഴിയില്ലെന്ന കാരണംപറഞ്ഞാണ് ഇ.എം.എസ്. പു രസ്താരം നിരസിച്ചത്.ഇ.എം.എസിനൊപ്പം, വാജ്‌പേ യിക്കും അന്ന് പദ്മഭൂഷന്‍ പ്രഖ്യാപിച്ചിരുന്നു. വാജ്‌പേയി സ്വീകരിക്കുകയും ചെയ്തു.

2022-ലാണ് ബംഗാള്‍ മുന്‍മു ഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ പദ്മഭൂഷന്‍ പുരസ്‌ക്കാരത്തിന് പരി ഗണിച്ചത്. ‘എനിക്ക് അങ്ങനെ യൊന്ന് നല്‍കാന്‍ തീരുമാനിച്ചിട്ടു ണ്ടെങ്കില്‍ ഞാനത് നിരസിക്കുന്നു’ എന്നായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. ഏതായാലും സിപിഎമ്മിന് അത്ര സുഖകരമല്ല പത്മ പുരസ്‌കാരങ്ങള്‍. എങ്കിലും ആ കയ്പ്പ് കടിച്ചിറിക്കി മധുരമാക്കാനാണ് സാധ്യത. വിവാദം ഒഴിവാക്കാനായി.