ബിജെപിയില്‍ തലമുറമാറ്റം. 45 കാരനായ നിതിന്‍ നബീന്‍ ദേശീയ പ്രസിഡന്റായി ചുമതലയേറ്റു
ബിജെപി നേതൃത്വത്തിന്റെ വിശ്വസ്തനായ 45 കാരനായ നിതിന്‍ നബീന്‍ ദേശീയ പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ പാര്‍ട്ടിക്കു യുവത്വമുഖം. ദൃശ്യമാകുന്നത് സംഘടനയിലെ തലമുറ മാറ്റം. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്ാണ്. ബിഹാറില്‍ 5 തവണ എംഎല്‍എയും 2 തവണ മന്ത്രിയുമായ നിതിന്‍ നബീനെ ഡിസംബര്‍ 14നു ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നിയോഗിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു നബീന്റെ പേരില്‍ മാത്രമാണു പത്രികകള്‍ ലഭിച്ചത്.
പുതിയ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമരമാല അണിയിച്ച് അഭിനന്ദിച്ചു ‘പാര്‍ട്ടി കാര്യങ്ങളില്‍ ഞാന്‍ പ്രവര്‍ത്തകന്‍ മാത്രം. നിങ്ങളാണ് എന്റെ ബോസ്’ മോദി പറഞ്ഞു.തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണം നേടിയതു പരാമര്‍ശിച്ച പ്രധാനമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടര്‍മാര്‍ പാര്‍ട്ടിക്ക് അവസരം നല്‍കുമെന്നു കരുതുന്നതായും പറഞ്ഞു.
ബിജെപി ആസ്ഥാനത്തെ സ്ഥാനാരോഹണച്ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജെ.പി.നഡ്ഡ, മുന്‍ പ്രസിഡന്റുമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി തുടങ്ങിയവരും ബിജെപിയുടെ സംസ്ഥാന മുഖ്യമന്ത്രിമാരും പാര്‍ട്ടി സംസ്ഥാന അധ്യക്ഷരും മറ്റു നേതാക്കളും പങ്കെടുത്തു.നിലവിലെ ദേശീയ ഭാരവാഹികളുടെ യോഗം ഇന്നു ചേരും.

