Spread the love

ആലപ്പുഴ∙ കുളിമുറിയിലെ ബക്കറ്റില്‍ രണ്ടു വയസുകാരൻ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി.തോമസാണ് മരിച്ചത്.

കുഞ്ഞ് അമ്മ അറിയാതെയാണ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.